ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി നിവാസികളുടെ കൂട്ടായ്മയും ഒത്തുകൂടലും ആഘോഷമാക്കി ഏകദിന-ശൈത്യകാല കേമ്പ്, മൊഹബ്ബത്ത് കാ സഫർ എന്ന പേരിൽ ഖത്തറിലെ വിദൂര പ്രദേശമായ അൽ ഷമാലിലെ ജഫാറ റിസോർട്ടിലാണ് ഏകദിന കേമ്പ് സംഘടിപ്പിച്ചത്. കളിയും ചിരിയും കലാ-കായിക മത്സരങ്ങളും തട്ടുകട വിഭവങ്ങളുമായി ആഘോഷമാക്കിയ നാട്ടുകാർ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെക്കുന്നതായി. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ഇന്ത്യൻ എമ്പസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിലുമായി സഹകരിച്ച് ബേക്കർടില്ലി മുഖ്യ പ്രായോജകരായി റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ എന്ന പേരിൽ ഷെറാട്ടൺ ദോഹയിൽ ഇന്ത്യൻ വ്യാപാര വ്യവസായ വാണിജ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ബിസിനസ്സ് രംഗത്തെ ഇരുനൂറ്റി അമ്പതോളം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് ദോഹയിലെ മലയാളി കൂട്ടായ്മകളിൽ അതിനൂതനമായ രീതിയിൽ സൗജന്യമായി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് സംസാരിച്ചു. ഈ ബിസിനസ്സ് മീറ്റ് ഖത്തറിലെ വ്യാപാര സുഹൃത്തുക്കൾക്ക് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ബേക്കർടില്ലി ദോഹ മാനേജിംഗ് പാർട്ണറായിട്ടുള്ള രാജേഷ് മേനോൻ പരിപാടിയുടെ കീനോട്ട് സ്പീക്കറും മോഡറേറ്ററും ആയിരുന്നു. ......
ഖത്തറിലെ പ്രമുഖ ആർട്ട് സെൻററായ ടാക് ഖത്തർ കലാസമർപ്പൺ 2025 എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം, അബുഹമൂർ ICC ആശോകഹാളിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.
അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ നാഴിക കല്ലായി മാറിയ, വർണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ്, ടാക് വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള മറ്റ് വിവിധ കലാപരിപാടികൾ, ഇൻസ്ട്രുമെന്റ്-ചെണ്ട ഫ്യൂഷൻ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന നയനാനന്ദകരമായ പ്രകടനങ്ങൾക്കാണ് പ്രൗഢ സദസ്സ് സാക്ഷ്യം വഹിച്ചത്.
ടാക് എംഡി . ശ്രീ പി മൊഹ്സിൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ എം ഇ എസ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹമീദാ കാദർ ഉത്ഘാടനം നിർവ്വഹിച്ചു. ......
ദോഹ: ഇൽഹാം- 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച എഡുക്കേഷണൽ ആൻഡ് മോട്ടിവേഷൻ പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ......
ദോഹ. പ്രേംനസീര് സുഹൃത് സമിതി ഗ്ളോബല് ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല് പരമ്പരക്കുള്ള പുരസ്കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്കാരം. ......
പ്രവാസി വിദ്യാർഥികൾ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സിജി ദോഹ ചാപ്റ്റർ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ ആഗോള തലത്തിൽ തന്നെ വന്നുകൊണ്ടിരിക്കുന്ന സമഗ്രമായ ,മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് ഈ മേഖലയിൽ ഫലപ്രദമായി ഇടപെടൽ നടത്താനാവുക.
മൂന്ന് പതിറ്റാണ്ടിലേറെ കാലം പ്രവർത്തന രംഗത്തുള്ള സിജിയുടെ സൗജന്യ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും ജനറൽ ബോഡി അഭ്യർത്ഥിച്ചു. ......

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ,അടയാളം ഖത്തറുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അൻസാർ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതകൾ 'ഹെയിൽസ്റ്റോൺ' , ഷംന ആസ്മിയുടെ 'പരദേശിയുടെ മേൽവിലാസം' എന്നീ കവിതാ സമാഹരങ്ങളുടെ പ്രകാശനം ഖത്തറിൽ നടന്നു ചടങ്ങിൽ ദോഹ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ നിരവധി പ്രഗത്ഭർ സന്നിഹിതരായിരുന്നു.
വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ പാരസ്പര്യം ശക്തിപ്പെടുത്തുവാനും രാജ്യങ്ങൾ തമ്മിൽ സാംസ്കാരിക വിനിമയത്തിനുള്ള പാലം പണിയാനും സാഹിത്യ പ്രവർത്തനത്തെക്കാൾ മികച്ച മാധ്യമമില്ലെന്ന് ഇറ്റലിയിലെ റോം കേന്ദ്രമായി പ്രവർത്തിക്കുന്ന തവാസുൽ ഇൻ്റർ നേഷണൽ സെൻ്റർ ഫോർ പബ്ലിഷിംഗ്, റിസർച്ച് ആൻൻ്റ് ഡയലോഗ്' ഡയറക്ടർ ഡോ. സെബ്രീന ലീ പറഞ്ഞു.അൻസാർ അരിമ്പ്രയുടെ 'ഹെയിൽസ്റ്റോൺ' പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇൻകാസ് ഖത്തർ അഡ്വൈസറി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കുറ്റ് പുസ്തകം ഏറ്റുവാങ്ങി.
ആദ്യ പ്രതി ദോഹയിലെ സാംസ്കാരിക പ്രവർത്തകനും ഏബിൾ ഗ്രൂപ്പ് ഡയറക്ടറുമായ ഖാലിദ് കമ്പളവനിൽ നിന്നും അടയാളം ഖത്തർ പ്രവർത്തകനായ പ്രദോഷ് സ്വീകരിച്ചു.
ഷംന ആസ്മിയുടെ കവിതാ സമാഹാരം 'പരദേശിയുടെ മേൽവിലാസം' മലയാള നാട് എഡിറ്ററും അൽഷായ ഗ്രൂപ്പ് കൺട്രി മാനേജറും എഴുത്തുകാരനുമായ മേതിലാജ് എം എ പ്രകാശനം ചെയ്തു. ......
ദോഹ : ഖത്തറിലെ കലാസാംസ്കാരിക വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവും നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ്ചെയർമാനും അലി ഇന്റർനാഷണൽ ട്രേഡിങ്ങ് ജനറൽ മാനേജരും ആയിരുന്ന കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗo നടത്തി. നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി കെ പി ബഷീർ,
ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്,വൈസ് ചെയർമാൻ അഡ്വ. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒൻപതാമത് ഔട്ട്ലെറ്റ് ഗ്രാൻഡ് എക്സ്പ്രസ്സ് അൽ അതിയയിൽ പ്രവർത്തനം ആരംഭിച്ചു. നിറപ്പകിട്ടാർന്ന ആഘോഷങ്ങളോടെ, ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, സീഷോർ എംഡി എ പി ആസാദ്, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, ബിൻ യൂസഫ് ഗ്രൂപ്പ് സിഇഒ ഡേവിഡ്, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, മറ്റു മാനേജ്മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യ വില്പന കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ......